പാലക്കാട്: പെണ്‍ക്കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വാളയാര്‍ കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്ന് ജ്യേഷ്ഠ സഹോദരന്‍ ഉണ്ണികൃഷ്ണന്‍. പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചിരുന്നതായി ഉണ്ണികൃഷ്ണന്‍ സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുന്നത് ശരിയല്ല. കേസില്‍ പുനരന്വേഷണം വേണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മധു സിപിഎം പ്രവര്‍ത്തകനാണ്. മധു പെണ്‍കുട്ടികളെ ഉപദ്രവിച്ചതായാണ് അവരുടെ അമ്മ തന്നോട് പരാതി പറഞ്ഞത്. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ മധുവിനോട് സംസാരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പിറന്നാള്‍ ദിവസം അവരുടെ വീട്ടിലെത്തിയ മധു പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ പരാതി പറഞ്ഞിരുന്നു.
ഇക്കാര്യം മധുവിനോടു സംസാരിച്ചതിനെ തുടര്‍ന്ന് വഴക്കുണ്ടായിരുന്നതായും ഇയാള്‍ പറഞ്ഞു. അതേസമയം മധു കസ്റ്റഡിയിലായ സമയത്ത് പോലീസ് തന്നെയും കൂട്ടിക്കൊണ്ടു പോയിരുന്നു. ആ സമയത്ത് ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നു. മധു കുറ്റക്കാരന്‍ തന്നെയാണ്. ശിക്ഷ കിട്ടാതെ പോകുന്നത് ശരിയല്ല. അതിനാല്‍ കേസില്‍ പുനരന്വേഷണം വേണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. അതേസമയം വാളയാര്‍ പീഡന കേസില്‍ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments