KeralaLatest NewsIndia

‘മദനി മനുഷ്യാവകാശനീതി നിഷേധത്തിന്റെ ഉത്തമ ഇര, അദ്ദേഹത്തിനു നീതി കിട്ടണം’- സച്ചിദാനന്ദന്‍

കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിനു നീതി കിട്ടില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ഭരണകൂടത്തിന്റെ ഇരയാണെന്ന് സാംസ്‌കാരിക നായകനും കവിയുമായ സച്ചിദാനന്ദന്‍. മദനിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മദനി സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.പത്ത് വര്‍ഷത്തോളമായി അദ്ദേഹം ജയില്‍വാസം അനുഭവിക്കുന്നു.

കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിനു നീതി കിട്ടില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മദനിയുടെ ആരോഗ്യനിലയിപ്പോള്‍ മോശമായിരിക്കുകയാണെന്നും ഗവണ്‍മെന്റ് ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. മദനി മനുഷ്യാവകാശനീതി നിഷേധത്തിന്റെ ഉത്തമ ഇരയാണെന്നും അദ്ദേഹത്തിനു നീതി കിട്ടണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. കൂടാതെ ഇത്രയും കാലം ഒരാളെ തടവുകാരനാക്കുകയെന്നത് ഒട്ടും ശരിയല്ലാത്ത കാര്യമാണ്.

കൃത്രിമമായുണ്ടാക്കിയ ദേശദ്രോഹക്കേസുകള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മദനിയുടെ ആരോഗ്യനില സംബന്ധിച്ച ജയില്‍സൂപ്രണ്ടിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button