ന്യൂഡൽഹി: ബാബാ രാംദേവിനെ മോശം രീതിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോ ലിങ്കുകളും നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഡൽഹി ഹൈക്കോടതി. ഫേസ്ബുക്ക് സമർപ്പിച്ച അപ്പീൽ സ്വീകരിച്ച കോടതി അന്തിമവിധി വരുന്നത് വരെ ബാബാ രാംദേവിന് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.
ഫേസ്ബുക്ക്, ട്വിറ്റർ, യു ട്യൂബ്, ഗൂഗിൾ കമ്പനികൾക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് രാംദേവിനെ മോശം രീതിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോ ലിങ്കുകളും പൂർണമായും നീക്കണമെന്ന് നിർദേശം നൽകിയത്.
ALSO READ: ബാബ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചു, 40കാരന് കിട്ടിയത് എട്ടിന്റെ പണി
ഉപയോക്താക്കൾ അപ്ലോഡ് ചെയ്ത നിയമവിരുദ്ധമായ ഉള്ളടക്കം ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ കോടതികൾക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് പ്രതിഭ എം സിംഗ് വിധി പറഞ്ഞു. ഇതിനെതിരെ ഫേസ്ബുക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Post Your Comments