നോയിഡ: ബാബ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ച യാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് ബാബ രാംദേവിന്റെ ചിത്രം മോര്‍ഫ് ചെയ്ത ശേഷം വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദാദ്രി വില്ലേജ് നിവാസിയായ റൈസുദ്ദീനാണ് പിടിയിലായത്.
read also: ഇത്തരം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണം: ബാബ രാംദേവ്
രാംദേവിനെ ആക്ഷേപിക്കുന്ന വിധത്തിലുള്ള ചിത്രങ്ങള്‍ പ്രതി മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചില ഗ്രൂപ്പ് അംഗങ്ങളാണ് ചിത്രം രാംദേവിനെ ആക്ഷേപിക്കുന്നതാണെന്ന് നിരീക്ഷിച്ചത്. ഐടി ആക്ട് പ്രകാരമുള്ള കേസാണ് റൈസുദ്ദീനെതിരെ ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച പ്രതിയെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.
ആള്‍കൂട്ടത്തിന് നടുവില്‍ നിന്നും രാംദേവ് കാല്‍ ഉയര്‍ത്തുന്ന ചിത്രമാണ് ഇയാള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ ചിത്രം മോര്‍ഫ് ചെയ്തതാണെന്നും രാംദേവിനെ ആക്ഷേപിക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം നോയിഡ പോലീസിന്റെ സമയോചിതമായ ഇടപെടലിന് നന്ദിയുണ്ടെന്ന് ബാബ രാംദേവ് പറഞ്ഞു.
Post Your Comments