തിരുവനന്തപുരം: യാത്രയ്ക്കിടെ തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ബുധനാഴ്ച രാവിലെ 9.40-ന് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. കോച്ചുകള്‍ വേര്‍പെട്ടതിനെത്തുടര്‍ന്ന് സ്വയം ബ്രേക്ക് പ്രവര്‍ത്തനക്ഷമമാകുകയും തീവണ്ടി നില്‍ക്കുകയും ചെയ്തു. ആളപായമില്ല. തിരുവനന്തപുരം സ്റ്റേഷനില്‍നിന്നു പുറപ്പെട്ട ട്രെയിൻ, വേഗമാര്‍ജ്ജിച്ചതിനു പിന്നാലെയാണ് മധ്യഭാഗത്തെ കോച്ചുകളായ ബി 6, ബി 7 എന്നിവയുടെ ബന്ധം വേർപ്പെട്ടത്. തുടർന്ന് എന്‍ജിന്‍ ഏഴ് കോച്ചുമായി മുന്നോട്ടുനീങ്ങി നിന്നു.
Read also: ഇനി ട്രെയിൻ പറ പറക്കും; പുതിയ പദ്ധതി അവതരിപ്പിച്ച് മോദി സർക്കാർ
കോച്ചുകള്‍ ബന്ധിപ്പിക്കുന്ന സെന്റര്‍ ബഫര്‍ കപ്ലിങ്ങുകളാണ് വേര്‍പെട്ടത്. കോച്ചുകള്‍ വേര്‍പെട്ടതിനു പിന്നാലെ ബ്രേക്ക് പൈപ്പും മുറിഞ്ഞു. പൈപ്പ് ലൈനിലെ മര്‍ദം നഷ്ടമായാല്‍ ബ്രേക്ക് സ്വയം പ്രവര്‍ത്തനക്ഷമമാകും. ഇങ്ങനെയാണ് ട്രെയിൻ നിന്നത്. ബ്രേക്ക് പൈപ്പിലെ മര്‍ദം ക്രമീകരിച്ച് തീവണ്ടി പിന്നിലേക്കെടുത്ത ശേഷം ലോക്കോ പൈലറ്റുമാര്‍ വീണ്ടും കോച്ചുകള്‍ ബന്ധിപ്പിച്ചു. പിന്നീട് 20 മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.
Post Your Comments