Latest NewsNewsIndia

ചൈന തുടർച്ചയായി കശ്മീരിന്റെയും , ലഡാക്കിന്റെയും കാര്യങ്ങളിൽ ഇടപെടുന്നു; ഇനി ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടരുതെന്ന് നരേന്ദ്ര മോദി

പാക് അധീന കശ്മീർ പോലും പാകിസ്ഥാൻ കൈയ്യടക്കി വച്ചിരിക്കുകയാണ്

ശ്രീനഗർ: ചൈന തുടർച്ചയായി കശ്മീരിന്റെയും, ലഡാക്കിന്റെയും കാര്യങ്ങളിൽ ഇടപെടുന്നു. ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടി നിയമവിരുദ്ധമെന്ന നിലപാടാണ് ചൈനയ്ക്ക് ഉള്ളത്. ഇന്ത്യയുടെ നടപടി ബെയ്ജിംഗിന്റെ പരമാധികാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൈന ആരോപിച്ചു.

ചൈന തുടർച്ചയായി കശ്മീരിന്റെയും , ലഡാക്കിന്റെയും കാര്യങ്ങളിൽ ഇടപെടുന്നു, സംസാരിക്കുന്നു . ഇത് അംഗീകരിക്കാനാവില്ല , വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു.

ALSO READ: സംയുക്ത നാവികാഭ്യാസം 2020 ൽ; ഇന്ത്യയുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

മറ്റ് രാജ്യങ്ങളുടെ നിലപാടിനെ മാനിക്കുന്ന നിലപാടാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാൽ അടിക്കടി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളും അംഗീകരിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. പാക് അധീന കശ്മീർ പോലും പാകിസ്ഥാൻ കൈയ്യടക്കി വച്ചിരിക്കുകയാണ് . അതിനെ കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button