KeralaLatest NewsNews

‘ഇന്നോവാ കമ്പനിക്കാര്‍ക്ക് വലിയ ഒരു വെളിപാട് ആണ് അങ്ങ് നല്‍കിയത്’ മന്ത്രിയെ പരിഹസിച്ച് മാത്യു കുഴല്‍നാടന്റെ കുറിപ്പ്

മന്ത്രി എംഎം മണി രണ്ട് വര്‍ഷത്തിനിടെ 34 ടയര്‍ മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ കാര്‍ രണ്ട് ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടും മാറ്റിയത് 16 ടയറുകളാണ്. ഇടുക്കിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന മറ്റ് പലരും ഇന്നോവ ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ക്കൊന്നും ഇല്ലാത്ത തേയ്മാനം എന്താണെന്ന് അന്വേഷിക്കുന്നത് നല്ലതാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ മണിയാശാനേ..

നിങ്ങൾ ഇത്ര വലിയ സംഭവമാണ് എന്ന് അറിഞ്ഞില്ലാട്ടോ. ഇന്നോവാ കമ്പനിക്കാർക്ക് വലിയ ഒരു വെളിപാട് ആണ് അങ്ങ് നൽകിയത്.

ആശാൻ പറഞ്ഞ പോലെ sയറ് തേഞ്ഞ് തീരാൻ സാധ്യതയുണ്ടോ എന്ന് ഞാൻ ഒരു സർവ്വീസ് എഞ്ചിനീയറോട് ചോദിച്ചു. അയാൾ പറഞ്ഞത് വണ്ടിയുടെ അലയിൻമെന്റ് ശരിയല്ലെങ്കിൽ ഒരു പക്ഷെ സംഭവിച്ചേക്കാം അല്ലെങ്കിൽ പറയുന്ന ആളുടെ അലയിൻമെന്റിന് എന്തെങ്കിലും തകരാർ ഉണ്ട് എന്നാണ്.

പിന്നെ ആശാൻ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്നവർക്ക് കഴിയില്ല. ഞാൻ 5 വർഷം മുമ്പ് ഫോർച്യൂണർ കാറ് വാങ്ങുമ്പോൾ അത് 17000 കിമി ആണ് ഓടിയിരുന്നത്. ഇപ്പോൾ 2 ലക്ഷം കഴിഞ്ഞു. ഏകദേശം 1, 80,000 കിമി ൽ ഭൂരിപക്ഷവും ഓടിയത് ഇടുക്കിയുടെ മുക്കിലും മൂലയിലുമാണ്. ആ വണ്ടിക്ക് ഇതിനിടയിൽ ഞാൻ മാറിയത് 16 sയറാണ്.

ഇടുക്കിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പലരും ഇന്നോവാ ഉപയോഗിക്കുന്നുണ്ട് അവർക്കൊന്നുമില്ലാത്ത തേയ്മാനം എന്താണ് എന്ന് ഒന്നന്വോഷിക്കുന്നത് നല്ലതാണ് ആശാനേ.. ഡി.സി.സി പ്രസിഡന്റ് നോടോ കോൺഗ്രസ്സ് നേതാക്കളോടോ ചോദിക്കണ്ട, അങ്ങയുടെ സുഹൃത്ത്, ജില്ലാ സെക്രട്ടറി ജയചന്ദ്രനോട് ചോദിച്ച് നോക്ക് – പിന്നെ അനിയൻ ലംബോധരന്റ ഇനോവാ ക്രസ്റ്റ ടയറ് മാറിയോ എന്നും ഒന്ന് തിരക്കിയേക്ക്.

കാരണം, കൂടെ നടക്കുന്നവന്റെ കുടുക്ക വരെ അടിച്ചോണ്ട് പോകണവന്മാര് കുറച്ച്‌ പേരാണല്ലോ കുടെ ഉള്ളത്..

https://www.facebook.com/mathewkuzhalnadan/posts/2577347545706666

shortlink

Related Articles

Post Your Comments

Related Articles


Back to top button