റിയാദ്: നാട്ടിലേക്ക് പോകാനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കിടന്നുറങ്ങിയ പ്രവാസി ഉണര്‍ന്നില്ല. തിരുവനന്തപുരം വര്‍ക്കല പെരുമാതുറ സ്വദേശി അക്കരവിള പണയില്‍ വീട് ഷാജി(48)യാണ് സൗദിയില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ലീവിനായി നാട്ടിലേക്ക് പോകാനായി പെട്ടിയും മറ്റും ഒരുക്കി പൂര്‍ണ്ണ സജ്ജമാക്കി ബുധനാഴ്ച്ച ഉച്ചക്ക് 11:50 നുള്ള ഗള്‍ഫ് എയറില്‍ നാട്ടിലേക്ക് പോകാനായിരുന്നതായിരുന്നു. രാവിലെ ഏറെ വൈകിയും മൊബൈലില്‍ ലഭിയ്ക്കാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
ഉറക്കത്തിലെ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സന്ദര്‍ശന വീസയിലുണ്ടായിരുന്ന കുടുംബം മൂന്നാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. സൗദിയിലെ ഉനൈസയില്‍ ഒരു കമ്പനിയിലെ ജീവനക്കാരനായി കഴിഞ്ഞ 13 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ഷാജി. മൃതദേഹം സൗദിയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments