KeralaLatest NewsNews

കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ യൂണിയനുകൾ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു പ്രതിപക്ഷ യൂണിയനുകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയനും വർക്കേഴ്സ് യൂണിയനും ഉൾപ്പെട്ട ടിഡിഎഫ് ആണ് നവംബർ നാലിനു പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച കെഎസ്ആർടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. നവംബർ 3ന് അർധരാത്രി മുതൽ 4ന് അർധരാത്രി വരെയാകും പണിമുടക്ക്.

കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തിവച്ചതു പുനഃസ്ഥാപിക്കണം,ശമ്പളം എല്ലാ മാസവും അവസാന പ്രവൃത്തിദിനം വിതരണം ചെയ്യുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്കരണ അപാകതകൾ പരിഹരിക്കുക തുടങ്ങി 14 ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.

Also read : കെഎസ്ആർടിസി വരുമാനം കൂപ്പുകുത്തി; ദുരവസ്ഥയ്ക്ക് പിന്നിൽ സർക്കാരിനും പങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button