Latest NewsIndiaNewsInternational

കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി

ന്യൂ ഡൽഹി : കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി രംഗത്ത്. വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾഖാവി അഹമ്മദ് യൂസഫ് വിമർശിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് ഐസിജെ അധ്യക്ഷൻ നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ പരിഹാര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യാ പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ സഹായിച്ചെന്നും യുഎൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഐസിജെ വിധിയുടെ അടിസ്ഥാത്തിൽ കുൽഭൂഷണൺ ജാധവിനെ കാണാൻ പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര നിയമം ലംഘിച്ച് കുൽഭൂഷണ ജാധവിന് മേൽ പാകിസ്ഥാൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നായിരുന്നു ഇന്ത്യ ആരോപിച്ചത്.

2016 മാർച്ച് 3-നാണ് കുൽഭൂഷൺ ജാദവിനെ ബലൂചിസ്ഥാനിൽവെച്ച് പാക് സുരക്ഷാ ഏജൻസികൾ ചാരപ്രവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും, വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും തള്ളി. ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് പാക് ചാരൻമാർ ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യ വാദിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു.വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നു കോടതി ഉത്തരവിട്ടു.ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി നിർദേശിച്ചു.

Also read : പാക് അധീന കശ്മീരില്‍ ത്രിവര്‍ണ പതാക പാറുന്ന കാലം വിദൂരമല്ല: വി.കെ സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button