KeralaLatest NewsNews

‘മഹ’ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്

കവരത്തി: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഇതേതുടര്‍ന്ന് ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കനത്ത കാറ്റും മഴയും തുടരുന്നതിനാലും നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. നിലവില്‍ കോഴിക്കോടിന് 345 കിലോമീറ്റര്‍ അകലെയും ലക്ഷദ്വീപിലെ അമിന്‍ദിവി ദ്വീപില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയുമാണ് മഹ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

ALSO READ : ശക്തിപ്രാപിച്ച് ‘മഹ’; വിവിധയിടങ്ങളിൽ ആളുകളെ മാറ്റിപാര്‍പ്പിച്ചു

ലക്ഷദ്വീപിലേക്ക് എത്തുന്ന ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നും എന്നാല്‍ ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നുമാണ് സൂചന. സംസ്ഥാനത്ത് 60 കീലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ALSO READ: രാവിലെ മുതൽ കനത്ത മഴ തുടരുന്നു;വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതേസമയം, കൊച്ചിയില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. ചെല്ലാനം തീരത്തെ വീടുകളില്‍ വെള്ളം കയറി. വടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് രണ്ട് പേരെ കാണാതായി. മിലാല്‍ എന്ന് ബോട്ടാണ് തകര്‍ന്നത്. കേരളത്തിലെ പല തീരദേശ മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കണ്ണൂര്‍ ആയിക്കരയില്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ടു മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായതായാണ് വിവരം. മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button