ന്യൂഡല്‍ഹി: കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്.
സ്വര്‍ണം സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താന്‍ കഴിയും. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. താമസിയാതെ തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍.
ALSO READ: കരുതല്‍ ധനശേഖരത്തിലെ സ്വര്‍ണം വിറ്റതായുള്ള വാര്‍ത്തകള്‍: റിസർവ് ബാങ്ക് പ്രതികരണം ഇങ്ങനെ
എന്നാല്‍ കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കലല്ല, നിലവില്‍ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തലാണെന്ന് ലക്ഷ്യമെന്ന് സ്വര്‍ണവിപണിയുമായി ബന്ധമുള്ളവര്‍ പറയുന്നു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച് പല ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
ALSO READ: ചൊവ്വയും വെള്ളിയും സ്വര്‍ണം വാങ്ങാമോ ? സ്വര്‍ണം വാങ്ങാന്‍ നല്ല ദിനത്തെ കുറിച്ച്
പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിന് വന്‍ തുക പിഴ ചുമത്താനാണ് തീരുമാനം. എന്നാല്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നിശ്ചിത അളവു വരെ സ്വര്‍ണം സൂക്ഷിക്കാന്‍ അനുവദിക്കുമെന്നാണ് സൂചന. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും. കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം സ്വയം വെളിപ്പെടുത്താനുള്ള കാലാവധി അവസാനിച്ചതിനു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിന് വന്‍പിഴ ഈടാക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Post Your Comments