‘ദിലീപിനെ നായകനാക്കി ആസിഫ് അലി സിനിമ നിര്‍മിക്കുന്നു..’ വെന്ന തലക്കെട്ടോടുകൂടി വൈറലായ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. അങ്ങനെയൊരു പ്രോജക്ട് ചര്‍ച്ചയില്‍ ഇല്ലെന്ന് ആസിഫിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്വകാര്യ മാധ്യമത്തിനോടാണ് ദിലീപിനെ നായകനാക്കി ആസിഫ് അലി സിനിമ നിര്‍മിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ആസിഫ് അലിയോട് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചത്.
ദിലീപിനെ നായകനാക്കി ആസിഫ് അലി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണെന്നും, നവംബറോട് കൂടി ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തെത്തുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. അതേസമയം ജോഷിദിലീപ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്നത് സത്യമാണ്. ഹണീ ബി, കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിന്‍ ജാഫറാകും ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments