തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് കടലിൽ പോകരുതെന്ന് നിർദേശിച്ചിരിക്കുന്നത്. മുന്നറിയിപ്പ് പ്രകാരം കടല്‍ക്ഷോഭം ശക്തമാകുന്നതിനും തീരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ മഴയും കാറ്റും ഉണ്ടാകുന്നതിനും സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. തീരങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.
Post Your Comments