Latest NewsKeralaIndia

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കേരളത്തില്‍നിന്നു പാക്‌ ഭീകരസംഘടനയുടെ വധഭീഷണി

കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, രാജ്‌നാഥ്‌ സിങ്‌, നിര്‍മല സീതാരാമന്‍ തുടങ്ങിയവരാണ്‌ "ഓള്‍ ഇന്ത്യ ലഷ്‌കറെ തോയ്‌ബ" എന്നു പേര്‌ മാറ്റിയ ലഷ്‌കറെ തോയ്‌ബയുടെ ഹിറ്റ്‌ ലിസ്‌റ്റിലുള്ളത്‌.

ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലി തുടങ്ങിയവര്‍ക്കു കേരളത്തില്‍നിന്നു പാക്‌ ഭീകരസംഘടനയുടെ വധഭീഷണി. “ഓള്‍ ഇന്ത്യ ലഷ്‌കറെ തോയ്‌ബ ഉന്നതാധികാരസമിതി, കോഴിക്കോട്‌” എന്ന വിലാസത്തില്‍നിന്നാണു ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കു പ്രമുഖരുടെ പേരടങ്ങിയ ഭീഷണിക്കത്ത്‌ ലഭിച്ചത്‌. മൂവര്‍ക്കും പുറമേ കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, രാജ്‌നാഥ്‌ സിങ്‌, നിര്‍മല സീതാരാമന്‍ തുടങ്ങിയവരാണ്‌ “ഓള്‍ ഇന്ത്യ ലഷ്‌കറെ തോയ്‌ബ” എന്നു പേര്‌ മാറ്റിയ ലഷ്‌കറെ തോയ്‌ബയുടെ ഹിറ്റ്‌ ലിസ്‌റ്റിലുള്ളത്‌.

മൂവര്‍ക്കും പുറമേ കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, രാജ്‌നാഥ്‌ സിങ്‌, നിര്‍മല സീതാരാമന്‍ തുടങ്ങിയവരാണ്‌ ‘ഓള്‍ ഇന്ത്യ ലഷ്‌കറെ തോയ്‌ബ’ എന്നു പേര്‌ മാറ്റിയ ലഷ്‌കറെ തോയ്‌ബയുടെ ഹിറ്റ്‌ ലിസ്‌റ്റിലുള്ളത്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രതീരുമാനത്തിനു പിന്നാലെയാണ്‌ ഓള്‍ ഇന്ത്യ ലഷ്‌കറെ തോയ്‌ബ രൂപീകരിക്കപ്പെട്ടത്‌. ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ മരണത്തിനു പ്രതികാരം ചെയ്യുകയാണു സംഘടനയുടെ ലക്ഷ്യം. മന്ത്രിമാര്‍ക്കും രാഷ്‌ട്രീയനേതാക്കള്‍ക്കും നേരത്തേ ഭീകരാക്രമണഭീഷണിയുണ്ടെങ്കിലും ഏതെങ്കിലുമൊരു ക്രിക്കറ്റ്‌ താരം ഹിറ്റ്‌ലിസ്‌റ്റില്‍ ഉള്‍പ്പെടുന്നത്‌ ഇതാദ്യമാണ്‌.

ജമ്മുകശ്മീര്‍ വിഭജനം നിലവില്‍ വരുന്നതിന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷയില്‍: അടുത്ത 48 മണിക്കൂർ ഡൽഹിയിലും കാശ്മീരിലും അതീവ ജാഗ്രത

ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീമിന്റെ ഇന്ത്യന്‍ പര്യടനം ഞായറാഴ്‌ച ആരംഭിക്കാനിരിക്കേയാണു കോഹ്‌ലിക്കുനേരേ വധഭീഷണിയുയര്‍ന്നത്‌. ഞായറാഴ്‌ച ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യയുംപാകിസ്‌താനും ട്വന്റി20 മത്സരത്തില്‍ ഏറ്റുമുട്ടും. ആഗോളഭീകരസംഘടനയായ ഐ.എസും പാക്‌ ഭീകരസംഘടനകളും ഉള്‍പ്പെടെ കേരളം സുരക്ഷിതതാവളമാക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കിടെയാണു കോഴിക്കോട്‌ കേന്ദ്രീകരിച്ചുള്ള പുതിയ സംഭവവികാസം.

മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനി, ബി.ജെ.പി. വര്‍ക്കിങ്‌ പ്രസിഡന്റ്‌ ജെ.പി. നഡ്‌ഡ, ആര്‍.എസ്‌.എസ്‌. മേധാവി മോഹന്‍ ഭാഗവത്‌, ജമ്മു കശ്‌മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്‌ (നിലവില്‍ ഗോവ ഗവര്‍ണര്‍) എന്നിവരും എന്‍.ഐ.എയ്‌ക്കു ലഭിച്ച ഹിറ്റ്‌ ലിസ്‌റ്റിലുണ്ട്‌. ഭീഷണിക്കത്ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പുറമേ, ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡി(ബി.സി.സി.ഐ)നും എന്‍.ഐ.എ. കൈമാറി. ഇതേത്തുടര്‍ന്ന്‌, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച്‌ ഡല്‍ഹി പോലീസിനോടു കേന്ദ്രം റിപ്പോര്‍ട്ട്‌ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button