Latest NewsIndiaNews

ചിദംബരത്തെ ആശുപത്രിയിൽ നിന്ന് തീഹാർ ജയിലിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ഡിസ്‌ചാർജ് ചെയ്‌തു. ഇദ്ദേഹത്തെ വീണ്ടും തിഹാര്‍ ജയിലിലേക്ക് മാറ്റി. കഠിനമായ വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച വെകിട്ടാണ് ചിദംബരത്തെ ആര്‍.എം.എല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ കഠിനമായ വയറുവേദനയുണ്ടെന്ന് ചിദംബരം പറഞ്ഞതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ എയിംസിലേക്ക് മാറ്റുകയായിരുന്നു.

Read also: വയറുവേദനയാല്‍ പൊറുതിമുട്ടി പി. ചിദംബരം; പതിവായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സേവനം വേണമെന്ന് ആവശ്യം

അതേസമയം ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്ന സാഹചര്യത്തില്‍ ചികിത്സാര്‍ത്ഥം രണ്ടുദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ചത്തെ വാദം കേള്‍ക്കലിനിടെ ചിദംബരം ആവശ്യപ്പെട്ടിരുന്നു.ഒക്ടോബര്‍ 22ന് സുപ്രിം കോടതി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഒക്ടോബര്‍ 30 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായതിനാല്‍ പുറത്തിറങ്ങുന്നത് വൈകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button