Latest NewsKeralaNews

വില കുറയും; രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടിക അർബുദ – ഹൃദ്രോഗ മരുന്നുകൾക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നു

കൊല്ലം: രാജ്യത്ത് അവശ്യമരുന്നുകളുടെ വില കുറയുന്നു. അവശ്യമരുന്നുകളുടെ പട്ടിക (നാഷനൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻ – എൻഎൽഇഎം) കൂടുതൽ അർബുദ – ഹൃദ്രോഗ മരുന്നുകൾക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നതിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിൽ ആണ്. പട്ടിക പൂർത്തിയായി അംഗീകാരം നേടുന്നതോടെ കൂടുതൽ അർബുദ ഹൃദ്രോഗ മരുന്നുകളുടെ വിലയിൽ 80 % വരെ കുറവുണ്ടാകും.

പട്ടികയുടെ അന്തിമരൂപം തയാറാക്കാൻ ചുമതലയുള്ള സ്റ്റാൻഡിങ് നാഷനൽ കമ്മിറ്റി ഓൺ മെഡിസിൻസ് നവംബർ നാലിനു യോഗം ചേരും. ഇതിനു മുന്നോടിയായി വിദഗ്ധരുമായും മരുന്നു കമ്പനികളുടെ സംഘടനകളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്.

ALSO READ: പ്രമേഹരോഗികൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറലുമായ ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണു പട്ടിക പുതുക്കുന്നത്. രാജ്യത്തു ഫലപ്രദമല്ലെന്നു കണ്ടെത്തിയ ആന്റിബയോട്ടിക്കുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കും. നീതി ആയോഗ് വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സമിതിക്കാണു പുതിയ പട്ടിക സമർപ്പിക്കുക. മു‍ൻപ് ആരോഗ്യമന്ത്രാലയമായിരുന്നു പട്ടിക തയാറാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button