Latest NewsKeralaNews

ഇത് കോണ്‍ഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ വിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി. തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിയെന്ന് മേയറെ സംബോധന ചെയ്തുകൊണ്ടാണ് ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. തേവര കോളേജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് ഒന്‍പതുവര്‍ഷം മതിയാകില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാനെന്നും ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ, കോണ്‍ഗ്രസില്‍ നടക്കില്ല എന്നുമാണ് ഹൈബിയുടെ പോസ്റ്റ്.

ALSO READ:കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്താന്‍ മുല്ലപ്പള്ളിയുടെ നിർദേശം; രാജിപ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

സൗമിനി ജെയിനിനെ മേയര്‍ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ മേയറുടെ രാജി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്തെത്താന്‍ സൗമിനി ജെയിനിനോട് ആവശ്യപ്പെട്ടിരുന്നു. രാജിവച്ചൊഴിയണമെന്ന കാര്യം മുല്ലപ്പള്ളി നേരിട്ട് സൗമിനിയോട് പറയുമെന്നാണ് പുറത്തു വരുന്ന സൂചന.

ALSO READ: കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ല, പാര്‍ട്ടി രാജിവെക്കാന്‍ പറഞ്ഞിട്ടില്ല; വിവാദങ്ങള്‍ക്കെതിരെ പ്രതികരണവുമായി സൗമിനി ജയിന്‍

അതേസമയം രാജിവെക്കാന്‍ പാര്‍ട്ടി പറയട്ടെ എന്നും പാര്‍ട്ടിയുടെ തീരുമാനം എന്തായാലും താന്‍ അത് അംഗീകരിക്കുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനം വന്നശേഷം പലതും പറയാനുണ്ടെന്നും സൗമിനി ജെയിന്‍ പ്രതികരിച്ചിരുന്നു.

ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് കോണ്‍ഗ്രസാണ് സഹോദരി… തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് ഒമ്പതു വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button