തിരുവനന്തപുരം: സംസ്ഥാനത്ത് ജനന-മരണ രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവര്‍ ആധാര്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ തുടർന്ന് തദ്ദേശ സ്ഥാപന രജിസ്ട്രാര്‍മാര്‍ക്ക് സർക്കാർ നിർദേശം നൽകി. മരണ രജിസ്‌ട്രേഷനു വണ്ടി വരുന്നവര്‍ മരിച്ചയാളുടെയും അപേക്ഷകന്റെയും ആധാര്‍ കാര്‍ഡ് തെളിവായി ഹാജരാക്കണമെന്ന നിബന്ധനയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. മരിച്ചവരുടെ ആധാര്‍ കാര്‍ഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം ജനന-മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരിച്ചറിയില്‍ രേഖയായി ആധാര്‍ കാര്‍ഡ് നല്‍കാന്‍ അപേക്ഷകന് അനുമതിയുണ്ട്. ഇത്തരത്തില്‍ ഹാജരാക്കുന്ന ആധാര്‍ കാര്‍ഡിന്റെ ആദ്യ എട്ട് അക്കങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കറുത്ത മഷി കൊണ്ട് മറച്ച് രേഖയായി നല്‍കണം.
Post Your Comments