
പത്തനംതിട്ട: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ വിവാദം നിലനില്‍ക്കെ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് നീങ്ങുന്നു. ശബരിമലയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചെന്ന് റാന്നി എംഎല്‍എ പറഞ്ഞു. നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കിയെന്നാണ് എംഎല്‍എ അറിയിച്ചത്. പഠനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
കണ്ണൂര്‍ വിമാനത്താവള മാതൃകയിലാണ് ചെറുവള്ളി വിമാനത്താവളം നിര്‍മ്മിക്കുക. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി വീണ്ടും അങ്ങോട്ട് പണംകൊടുത്തുവാങ്ങുന്നതിന്റെ ചട്ടലംഘനമാണ് സര്‍ക്കാറിനെതിരെ ആരോപിക്കുന്നത്. ഇതിനിടെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും കണ്‍സള്‍ട്ടന്റായ ലൂയിസ് ബര്‍ഗര്‍ എന്ന സ്ഥാപനമാണ് നടത്തുന്നത്.
ALSO READ: താന്‍ പ്രസംഗിക്കുന്ന വേദിയില്‍ സ്ത്രീപങ്കാളിത്തം ഉണ്ടായിരിക്കണം; മുഖ്യമന്ത്രി
വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതികളെല്ലാം ലഭിക്കാന്‍ പാകത്തിനുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടത് നിയുക്ത കണ്‍സള്‍ട്ടന്റാണ്. തുടര്‍നടപടികള്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതികള്‍ക്കനുസരിച്ചായിരിക്കുമെന്നും റാന്നി എംഎല്‍എ അറിയിച്ചു.
Post Your Comments