Latest NewsKeralaNews

കോതമംഗലം പള്ളിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, എത്ര പേർ രക്തമൊഴുക്കേണ്ടി വന്നാലും പോരാടും; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

കൊച്ചി: കോതമംഗലം പള്ളിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, എത്ര പേർ രക്തമൊഴുക്കേണ്ടി വന്നാലും പോരാടുമെന്നും യാക്കോബായ സഭ മെട്രൊപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. കോതമംഗലം പള്ളി ഒരു കാരണവശാലും വിട്ടു നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സാഹചര്യത്തിലും മറുവിഭാഗത്തോട് യാചിക്കില്ലെന്നും വിശ്വാസപരമായ കാര്യങ്ങളിൽ കോടതി ഇടപെടുമ്പോൾ ഒരു വിഭാഗം വേദനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2800 കുടുംബങ്ങളെ ഇറക്കി വിട്ട് 50 കുടുംബങ്ങൾക്ക് വേണ്ടിയാണ് കോതമംഗലം പള്ളി പിടിച്ചെടുക്കുന്നതെന്നും സഭയെ ദ്രോഹിക്കുന്നത് തുടർന്നാൽ ചർച്ച് ആക്ട് നടപ്പാക്കണമെന്ന് യാക്കോബായ സഭയും ആവശ്യപ്പെടുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത പറഞ്ഞു.

ALSO READ: സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ മൂന്നാംവട്ട ചര്‍ച്ചയ്ക്ക് –  നിലപാടില്‍ ഉറച്ച് ഇരുസഭകളും, നിലപാടില്ലാതെ പിണറായി സര്‍ക്കാര്‍

മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. വിശ്വാസ സമൂഹത്തിന്റെ വിശ്വാസത്തിന്റെ ആഴം മനസ്സിലാക്കുന്നതിൽ കോടതി പരാജയപ്പെട്ടു. സഭ അംഗങ്ങളെ കുടിയിറക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് കുറ്റപ്പെടുത്തി. ക്രിസ്തീയ രീതിയിൽ തുടർന്നും പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം അതു പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകില്ലെന്നും സഭ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button