വാളയാര്‍: വാളയാര്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും തുടക്കം മുതല്‍ തന്നെ അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍. വാളയാര്‍ കേസില്‍ വലിയ വീഴ്ചകള്‍ തന്നെയായിരുന്നു ഉണ്ടയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ഡല്‍ഹി ഓഫീസിലെത്താന്‍ ആവശ്യപ്പെടുമെന്നും എല്‍ മുരുകന്‍ പ്രതികരിച്ചു.
കമ്മീഷന്‍ വാളയാര്‍ കേസ് ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദേശീയ എസ് സി കമ്മീഷന്‍ ഉപാധ്യക്ഷന്റെ പ്രതികരണം.വാളയാര്‍ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമ്മീഷന് പരാതി ലഭിച്ചിരുന്നു.
വിഷയത്തില്‍ കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിന്‍ കൃഷ്ണനും കൂടാതെ ബിജെപിയും മന്ത്രി വി മുരളീധരനും പരാതി നൽകിയിരുന്നു . കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് തെളിഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്തായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ യുവജനസംഘടനകളും വനിതാസംഘടനകളും പ്രതിഷേധം ശക്തമായി തുടരുകയാണ് ഈ സാഹചര്യത്തിലാണ് കേസില്‍ വീഴ്ച ഉണ്ടായെന്ന പരാതിയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്റെ അടിയന്തര ഇടപെടല്‍.
Post Your Comments