
തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം കൊന്നൊടുക്കിയതെന്നും കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിതെന്നും അദ്ദേഹം പറയുകയുണ്ടായി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനേ 2016 നവംബറിലാണ് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ കുപ്പുദേവരാജിനെയും കാവേരി എ അജിതയെയും ഏറ്റുട്ടലിലൂടെ കൊന്നത്. 2019 മാര്‍ച്ചില്‍ ലക്കിടിയില്‍ വച്ച് സിപി ജലീലിനെ കൊന്നു. അഗളിയില്‍ ഏറ്റുമുട്ടലില്‍ നാലുപേരെയാണ് കൊന്നത്. മാവോയിസ്റ്റുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read also: വാളയാര്‍ പെൺകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ തുറന്ന കത്ത്
പണ്ട് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്. ഇതു കാടത്തത്തിലേക്കുള്ള മടക്കമാണ്. സിപിഐ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കാതെ ശക്തമായി രംഗത്തുവരണം. പിണറായിയോടുള്ള ഭക്തിയും പേടിയും ഇക്കാര്യത്തിലെങ്കിലും സിപിഐ മാറ്റിവയ്ക്കണമെന്നു മുല്ലപ്പള്ളി പറയുകയുണ്ടായി.
Post Your Comments