പാലക്കാട് : മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അട്ടപ്പാടിയില്‍ മേലെ മഞ്ജിക്കണ്ടി കാടിനുള്ളിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ വനത്തിനുള്ളിലേക്ക് ചിതറിയോടിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം. തണ്ടർ ബോൾട്ട് സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മേഖലയിൽനിന്ന് തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിൽ സ്ത്രീയുൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായതെന്നാണ് വിവരം
Post Your Comments