KeralaLatest NewsIndia

‘ജിഎസ്‌റ്റി നിലവിൽ വന്നതോടെ മറ്റു സംസ്ഥാനങ്ങളെല്ലാം മറ്റു നികുതികൾ പിൻവലിച്ചു, കേരളത്തിൽ മാത്രം ധനകാര്യ വകുപ്പ് പീഡിപ്പിക്കുന്നു’ , ഇന്ന് കടകൾ അടച്ചു പ്രതിഷേധം

വാ​റ്റ് നി​കു​തി​യു​ടെ പേ​രി​ല്‍ 27 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നു വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വ്യാപാരി ജീ​വ​നൊ​ടു​ക്കി

കോ​ഴി​ക്കോ​ട്: വാ​റ്റ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ നി​കു​തി​യു​ടെ പേ​രി​ല്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച്‌ പ്രതിഷേധ സമരം നടത്തും.സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലും ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ള്‍​ക്കു മു​ന്നി​ലും ധ​ര്‍​ണ ന​ട​ത്തു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.ഇന്നലെ വാ​റ്റ് നി​കു​തി​യു​ടെ പേ​രി​ല്‍ 27 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നു വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വ്യാപാരി ജീ​വ​നൊ​ടു​ക്കി​യ​തായി ബ​ന്ധു​ക്ക​ളും വ്യാ​പാ​രി​ക​ളും ആരോപിച്ചു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വാ​റ്റ് നി​കു​തി​യി​ന​ത്തി​ല്‍ 27 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും മൂ​ന്നു വ​ര്‍​ഷ​ത്തെ വി​റ്റു​വ​ര​വു ക​ണ​ക്ക് കാ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. നോ​ട്ടീ​സ് ല​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ഇ​ദ്ദേ​ഹം മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.2011 മു​​​ത​​​ല്‍ 16 വ​​​രെ​​​യു​​​ള്ള വാ​​​റ്റി​​​ന്‍റെ പേ​രി​ല്‍ ക​ണ​ക്കു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു വ്യാ​പാ​രി​ക​ള്‍​ക്കു വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ല്‍​നി​ന്നു നോ​ട്ടീ​സു​ക​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ത​ണ്ണി​ത്തോ​ട്ടി​ലെ വ്യാ​പാ​രി​യു​ടെ മ​ര​ണം. പ​ല​ര്‍​ക്കും ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ കു​ടി​ശി​ക അ​ട​യ്ക്കാ​നാ​ണ് നോ​ട്ടീ​സ്. ഇ​തി​ന്‍റെ പേ​രി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​രി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ജി​എ​സ്ടി നി​ല​വി​ല്‍ വ​ന്ന​പ്പോ​ള്‍ മു​ന്‍ നി​കു​തി നി​യ​മ​ങ്ങ​ളെ​ല്ലാം ഇ​ല്ലാ​താ​യി​രു​ന്നു. മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​റ്റ് നി​കു​തി​യു​ടെ പേ​രി​ലു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ല്‍ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങു​മെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ ​സേ​തു​മാ​ധ​വ​ന്‍ പ​റ​ഞ്ഞു. 2011 മു​ത​ല്‍ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വാ​റ്റി​ന്‍റെ പേ​രി​ലു​ള്ള തു​ക അ​ട​യ്ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കു നോ​ട്ടീ​സ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​ല​ത​വ​ണ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. ക​ട​യ​ട​പ്പ് സ​മ​രം​കൊ​ണ്ടു ഫ​ല​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി ​ന​സി​റു​ദീ​ന്‍ അ​റി​യി​ച്ചു.മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കെ.​വാ​റ്റ് സെ​ക്‌ഷന്‍ 25 (ഒ​ന്ന്) പ്ര​കാ​രം നോ​ട്ടീ​സു​ക​ള്‍ അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​യി​ല്‍ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍, വ്യ​ക്ത​മാ​യ ഒ​രു കാ​ര​ണവും രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണ് ഇ​പ്പോ​ള്‍ നോ​ട്ടീ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button