KeralaLatest NewsNews

വാളയാര്‍ കേസില്‍ സാംസ്‌ക്കാരിക നായകരുടെ മൗനം… സംഘപരിവാറിനെതിരെ കവി സച്ചിദാനന്ദന്‍ : പ്രതികരണം സാംസ്‌ക്കാരിക നായകരുടെ അട്ടിപ്പേറവകാശമല്ല

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സാംസ്‌ക്കാരിക നായകരുടെ മൗനം… സംഘപരിവാറിനെതിരെ കവി സച്ചിദാനന്ദന്‍ . വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സാംസ്‌കാരിക നായകര്‍ മൗനം പുലര്‍ത്തുവെന്ന ആരോപണത്തിലാണ് കവി സച്ചിദാനന്ദന്റെ വിമര്‍ശനം. സാംസ്‌കാരിക നായകര്‍ പ്രതികരിച്ചില്ലെന്നത് സംഘപരിവാര്‍ ഭാഷ്യമാണ്. വാളയാര്‍ വിഷയത്തില്‍ താന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. പ്രതികരണം സാംസ്‌കാരിക നായകരുടെ അട്ടിപ്പേറവകാശം അല്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

Read Also : ‘ദൈവമേ ഒരിക്കലും ക്ഷമിക്കരുതേ’ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ച് കൊലപ്പെടുത്തിയ ഹിന്ദുമഹാ സഭയുടെ നടപടിക്കെതിരെ കെ.സച്ചിതാനന്ദന്‍

ഇതോടൊപ്പം പാലക്കാട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെയും സച്ചിദാനന്ദന്‍ വിമര്‍ശനം ഉന്നയിച്ചു. പാലക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ചെയ്ത കുറ്റമെന്താണെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നായിരുന്നു വിമര്‍ശനം. മാവോയിസ്റ്റ് വേട്ട ഇടത് നയമല്ല. ഇടതുപക്ഷം ഇടതുപക്ഷത്തെ ഇല്ലാതാക്കരുതെന്നും കെ സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button