ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയ്ക്ക് നിയമന ഉത്തരവ് നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിട്ടു. നവംബർ പതിനേഴിന് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നവംബർ പതിനെട്ടിന് എസ്എ ബോബ്ഡെ രാജ്യത്തെ നാൽപ്പത്തിയേഴാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയുടെ ശുപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
ALSO READ: വിരമിച്ച ജഡ്ജിമാർക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് വളരുമെങ്കിൽ എല്ലാ വിധ ആശംസകളും-ഠാക്കൂർ
നാഗ്പുർ സ്വദേശിയായ ബോബ്ഡെക്ക് 2021 ഏപ്രിൽ ഇരുപത്തിമൂന്ന് വരെ സർവീസ് കാലാവധിയുണ്ടാകും.
Post Your Comments