NewsIndia

വിരമിച്ച ജഡ്ജിമാർക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് വളരുമെങ്കിൽ എല്ലാ വിധ ആശംസകളും-ഠാക്കൂർ

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ വിരമിച്ച ജഡ്ജിമാർക്കു കഴിയുമെങ്കിൽ തന്റെ എല്ലാ വിധ ആശംസകളും ഉണ്ടെന്ന് അനുരാഗ് ഠാക്കൂർ. സുപ്രീം കോടതിയുടെ നടപടിയിൽ ഉള്ള അദ്ദേഹത്തിൻറെ ആദ്യത്തെ പ്രതികരണമാണ് ഇത്.

ട്വിറ്ററിലൂടെ ഒരു മിനിറ്റ ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് അനുരാഗ് ഠാക്കൂർ ഇത് പറഞ്ഞത്. സുപ്രീം കോടതി വിധിയെ താൻ മാനിക്കുന്നതായും ഭരണ സമിതിയുടെ സ്വയം ഭരണാവകാശങ്ങൾക്കായി മാത്രമേ താൻ നിലകൊണ്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തന്റെ പോരാട്ടങ്ങൾ വ്യക്തിപരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button