കൊൽക്കത്ത: ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം പകലും രാത്രിയുമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൊൽക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് നവംബര്‍ 22 മുതല്‍ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി നടത്താന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് മുന്‍കൈയെടുത്തത്. ഈ തീരുമാനം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അംഗീകരിക്കുകയുമായിരുന്നു.
Read also: ധോണി വിരോധികളുടെ ഹാഷ് ടാഗിനെ കടത്തിവെട്ടി താരത്തിന്റെ ആരാധകർ; സംഭവമിങ്ങനെ
2015 നവംബറില്‍ ഡേ-നൈറ്റ് ടെസ്റ്റിന് ഐസിസി അനുമതി നല്കിയ ശേഷം ഇന്ത്യയും ബംഗ്ലാദേശും പിങ്ക് ബോളില്‍ കളിക്കുന്നത് ഇതാദ്യമാണ്. മുന്‍പ് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റ് രാത്രിയും പകലുമായി നടത്താമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നിര്‍ദ്ദേശിച്ചെങ്കിലും ഇത് നടക്കാതെ പോകുകയായിരുന്നു.
Post Your Comments