Latest NewsKeralaNews

ധോണി വിരോധികളുടെ ഹാഷ് ടാഗിനെ കടത്തിവെട്ടി താരത്തിന്റെ ആരാധകർ; സംഭവമിങ്ങനെ

കൊൽക്കത്ത: മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് #DhoniRetires എന്ന ഹാഷ്ടാഗ് വ്യാപകമാകുന്നു. ധോണിയുടെ കടുത്ത ആരാധകർ പോലും ധോണി വിരമിക്കുന്നുവെന്ന വാർത്ത വിശ്വസിക്കുകയും ചെയ്‌തു. എന്നാൽ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇവർ കടുത്ത പ്രതിഷേധമുയർത്തി രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെ #NeverRetireDhoni എന്ന ഹാഷ്ടാഗും ഇവർ പ്രചരിപ്പിച്ചു. എകദിന ലോകകപ്പിന്റെ സെമി മത്സരത്തിന് ശേഷം ധോണി ദേശീയ ടീം ജഴ്സി അണിഞ്ഞിട്ടില്ല. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലും ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ പര്യടനത്തിനു വന്നപ്പോഴും ധോണി ടീമിലുണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇതിലും ധോണി ഉൾപ്പെട്ടിരുന്നില്ല.

Read also: ഞാൻ ഉള്ളിടത്തോളം കാലം എല്ലാവര്‍ക്കും ബഹുമാനം ലഭിക്കും; ധോണി വിഷയത്തില്‍ സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ

അതേസമയം, ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും തള്ളിക്കളഞ്ഞിരുന്നു. ധോണി അദ്ദേഹത്തിന് ഇഷ്ടമുള്ള സമയത്ത് വിരമിച്ചോളുമെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കാനും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button