KeralaLatest NewsIndia

ന്യൂനമർദ്ദം, മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തണമെന്നു നിർദ്ദേശം, രണ്ടു ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട്

അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതല്‍ ശക്തിപ്രാപിക്കാനും വ്യാഴാഴ്ച ലക്ഷദ്വീപ്- മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്കുമുകളില്‍ അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുള്ളതായി കാലാവസ്ഥാവിഭാഗം അറിച്ചു. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരള, ലക്ഷദ്വീപ് തീരത്തിനിടയില്‍ വരുംമണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മീന്‍പിടിക്കാന്‍ പോകരുത്. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയുംവേഗമെത്തണമെന്നും മുന്നറിയിപ്പുണ്ട്.

ലക്ഷദ്വീപ്, മാലദ്വീപ് മേഖല, തെക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ കേരളതീരം, മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി മേഖല എന്നിവിടങ്ങളില്‍ ബുധനാഴ്ചവരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയാകാം.31-ന് ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളതീരത്തും കാറ്റുവീശും. വെള്ളിയാഴ്ച കര്‍ണാടക തീരത്ത് മഴയ്ക്കും 80 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

പ്രയത്‌നം വിഫലം, തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു

അതേസമയം, മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലി ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ്. ബുധനാഴ്ചയോടെ ഇത് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറേക്ക് തിരിഞ്ഞ് ഒമാന്‍-യെമെന്‍ തീരത്തേക്ക് നീങ്ങും. പടിഞ്ഞാറ് മധ്യ അറബിക്കടലില്‍ തിങ്കളാഴ്ച കാറ്റിന്റെ വേഗം 260 കിലോമീറ്റര്‍ വരെയായിരുന്നു. ചൊവ്വാഴ്ചയോടെ ശക്തി ക്ഷയിച്ചുതുടങ്ങുമെങ്കിലും നവംബര്‍ രണ്ടോടെ മാത്രമേ ദുര്‍ബലമാകാനിടയുള്ളൂ.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ചൊവ്വാഴ്ചയ്ക്ക് പുറമേ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലും ബുധനാഴ്ച ഈ ജില്ലകള്‍ക്ക് പുറമേ എറണാകുളത്തും, വ്യാഴാഴ്ച കൊ്ല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button