ബംഗളൂരു: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്ഡന് ക്രൂരമായി മര്‍ദിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹനഗലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ വിജയ മൃത്യുഞ്ജയ ഹിരേമതയാണ് മരിച്ചത്.രണ്ടാഴ്ച മുമ്പാണ് കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന കാരണത്താല്‍ ഹോസ്റ്റല്‍ വാര്ഡന് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്.
പ്രയത്നം വിഫലം, തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു
ഇതിനെതുടര്‍ന്ന് വയറിനുള്ളില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഹാവേരിയിലെ ഹനഗലിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. കഴിഞ്ഞദിവസം നില വഷളായതിനെതുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിച്ചു. സംഭവത്തില്‍ ഹനഗല്‍ പൊലീസ് കേസെടുത്തു.
Post Your Comments