ദുബായ്: പുതിയ എയർപോഡ്സ് പ്രോ ആപ്പിൾ അവതരിപ്പിച്ചു. ഇത് ഉടൻ വിപണയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിൽ വയർലെസ് ചാർജിംഗ് കേസുള്ള ഒരു പതിപ്പ് പുറത്തിറങ്ങിയിരുന്നു. അതിന് വമ്പൻ പ്രചാരമാണ് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി. എയർപോഡുകൾ തങ്ങളുടെ ഏറ്റവും മികച്ച റേറ്റിംഗുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണെന്നും ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹെഡ്‌ഫോണുകളാണെന്നും ആപ്പിൾ മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ഫിൽ ഷില്ലർ പ്രസ്താവനയിൽ പറഞ്ഞു.
ഒന്നാം തലമുറ എയർപോഡിനേക്കാൾ അതിവേഗ പെർഫോമൻസ് ഉറപ്പുനൽകുന്ന എച്ച് വൺ ചിപ്പ് ആണ് പുതിയ എയർപോഡിൽ ഉപയോഗിച്ചിട്ടുള്ളത്. എയർപോഡ്സ് പ്രോയ്ക്ക് അഡാപ്റ്റീവ് ഇക്യു ഉണ്ട്, ഫ്ലെക്സിബിൾ ഇയർ ടിപ്പുകൾക്കൊപ്പം സുതാര്യത മോഡ് എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു.
ALSO READ: ചൊവ്വയിലേക്ക് ബോര്‍ഡിങ് പാസ് വേണോ, ഇതാ നാസ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
ഒക്ടോബർ 30 മുതൽ ആപ്പിൾ.കോം, ആപ്പിൾ സ്റ്റോർ ആപ്ലിക്കേഷൻ എന്നിവയിൽ ഓർഡർ ചെയ്‌താൽ എയർപോഡ്സ് പ്രോ ലഭ്യമാണ്. ഇതിന്റെ വില 999 ദിർഹമാണ്.
Post Your Comments