Latest NewsInternational

ബാഗ്ദാദിയുടെ അന്ത്യം ബാഗ്ദാദിയുള്‍പ്പെടെയുള്ള ഭീകരര്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ കായ്‍ല മുള്ളറുടെ പേരിൽ നടത്തിയ ഓപ്പറേഷനിൽ

വാഷിങ്ടണ്‍: ഇസ്‍ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കാനുള്ള ദൗത്യത്തിന് യു.എസ്. തിരഞ്ഞെടുത്ത പേര് ‘ഓപ്പറേഷന്‍ കായ്‍ല മുള്ളര്‍’ എന്നായിരുന്നു. ഐ.എസ്. ബന്ദിയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുംചെയ്ത മനുഷ്യാവകാശപ്രവര്‍ത്തക കായ്‍ല മുള്ളറുടെ സ്മരണാര്‍ഥമാണ് ഈ പേര്.അരിസോണയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു കൈല മുള്ളര്‍. ഐസിസ് അവരെ തടവിലാക്കുകയും നിരന്തരം പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. ബാഗ്‍ദാദി തന്നെ കൈലയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2013 ആഗസ്തില്‍ തുർക്കിയിൽ നിന്ന് ആശുപത്രി സന്ദര്‍ശിക്കുന്നതിനായി സിറിയയിലെ അലപ്പോയിലേക്കുള്ള യാത്രക്കൊടുവിലാണ് കൈല മുള്ളര്‍ തടവിലാക്കപ്പെടുന്നത്. 2015ഫെബ്രുവരിയില്‍ ഇരുപത്തിയാറാമത്തെ വയസ്സില്‍ ഐസിസ് തടവിലായിരിക്കെ കൈല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു.റാക്കയിലെ ജോര്‍ദ്ദാനിയന്‍ വ്യോമാക്രമണത്തിലാണ് അവള്‍ കൊല്ലപ്പെട്ടതെന്നാണ് ഐസിസ് പറഞ്ഞത്. ഏതായാലും കൈലയുടെ മൃതദേഹം എവിടെയാണെന്ന് മാത്രം കണ്ടെത്തിയിട്ടില്ല. കൈല കൊല്ലപ്പെട്ടുവെന്ന വിവരം വന്നശേഷം അവളുടെ കുടുംബം മാധ്യമങ്ങളെ കണ്ടിരുന്നു.

അന്ന്, കൈലയെ നിരന്തരം ബാഗ്‍ദാദി ക്രൂരമായ പീഡനത്തിനിരയാക്കിയിരുന്നതായി കൈലയുടെ പിതാവ് പറഞ്ഞിരുന്നു.’എത്രനാളെടുത്താലും കായ്‍ലയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുകയും അവള്‍ക്ക് നീതിലഭിക്കുകയും ചെയ്യും’ -2015-ല്‍ കായ്‍ലയുടെ മരണം സ്ഥിരീകരിച്ച്‌ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസ്താവനയിലെ വരികളാണിത്. ശനിയാഴ്ച യാഥാര്‍ഥ്യമായതും ഇതാണ്.

അരിസോണയില്‍നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകയായിരുന്നു കായ്‍ല. ഡാനിഷ് അഭയാര്‍ഥി കൗണ്‍സില്‍, സപ്പോര്‍ട്ട് ടു ലൈഫ് തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് 2012 ഡിസംബര്‍മുതല്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മുമ്പ് വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി. ഉത്തരേന്ത്യയിലെ അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിച്ചിരുന്നെങ്കിലും കാലാവസ്ഥയുമായി പൊരുത്തപ്പെടാനാകാത്തതോടെ മടങ്ങി.

പിന്നീട് ടിബറ്റന്‍ അഭയാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിനിടെയാണ് സിറിയയില്‍ ആഭ്യന്തരയുദ്ധമാരംഭിക്കുന്നതും അവിടേക്ക് ശ്രദ്ധമാറുന്നതും.കായ്‍ലയ്ക്കുപുറമേ 2014-ല്‍ ഐ.എസ്. വധിച്ച മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ട്‍ലോഫ്, മനുഷ്യാവകാശപ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗ് എന്നിവര്‍ക്കും നീതികിട്ടിയതായി യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button