കൊച്ചി: വ്യാജ ചികിത്സക്കെതിരിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി. കേരളത്തില്‍ കൂണു പോലെയാണ് വ്യാജ ഡോക്ടര്‍മാര്‍. ഇവരുടെ ചികിത്സ ചതിയില്‍പെടുന്നത് നിരവധിപേരാണ്. . നമ്മുടെ കൊച്ചു കേരളം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നതില്‍ മുന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണെന്നും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ കാര്യത്തില്‍ ചൈനയ്ക്ക് സര്‍വാധിപത്യം ആണെങ്കില്‍ വ്യാജ ഡോക്ടര്‍മാരുടെ കാര്യത്തില്‍ കേരളം ചൈനയെ കടത്തി വെട്ടുന്നു എന്നു കണക്കുള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചൈനയെ വെല്ലുന്ന കേരളം?
വ്യാജന്‍ ഏത്? ഒറിജിനല്‍ ഏത്?
==========================
എല്ലാ മേഖലയിലും വ്യാജന്മാര്‍ സുലഭമാണ്.
നമ്മുടെ നാട്ടില്‍ കറന്‍സിയില്‍ പോലും വ്യാജനെ തിരിച്ചറിയാന്‍ പറ്റാത്ത കാലമാണ് .
ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റി യും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും വ്യാജനും ഒറിജിനലും തമ്മിലുള്ള അതിര്‍വരമ്ബുകള്‍ വളരെ വളരെ നേര്‍ത്തതാകുന്നു.
ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജനെ ഉണ്ടാക്കുന്ന ചൈനീസ് തന്ത്രം ലോക പ്രസിദ്ധമാണല്ലോ
എന്നാല്‍ ഇന്ന് നമ്മുടെ കൊച്ചു കേരളം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നതില്‍ മുന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുക തന്നെയാണ്
ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ കാര്യത്തില്‍ ചൈനയ്ക്ക് സര്‍വാധിപത്യം ആണെങ്കില്‍ വ്യാജ ഡോക്ടര്‍മാരുടെ കാര്യത്തില്‍ കേരളം ചൈനയെ കടത്തി വെട്ടുന്നു എന്നു കണക്കുള്‍ സൂചിപ്പിക്കുന്നു.
അപ്പോള്‍ എന്താണ് വ്യാജന്‍?
എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകളോ പ്രൊസീജിയറു കളോ ഉപയോഗിക്കുന്നവന്‍ വ്യാജന്‍ .
ആയുര്‍വേദം ഹോമിയോ സിദ്ധ തുടങ്ങിയവയില്‍ ബിരുദം നേടിയിട്ട് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നവന്‍ വ്യാജന്‍
ആധുനിക വൈദ്യ ശാസ്ത്ര ശാഖയില്‍ ബിരുദം നേടിയതിനുശേഷം മറ്റു ചികിത്സ രീതികള്‍ ഉപയോഗിക്കുന്നവന്‍ വ്യാജന്‍
പാരമ്ബര്യ വൈദ്യന്‍ എന്ന അവകാശമുന്നയിച്ചു കൊണ്ട് എന്ത് ചികിത്സ നല്‍കുന്നവനും വ്യാജന്‍.
ഇനി നിയമവശം .
ആയുര്‍വേദം സിദ്ധ യൂനാനി തുടങ്ങിയവയില്‍ ബിരുദംനേടി നേടിയവര്‍ ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്സിലിലെ ഇന്‍ഡിജീനസ് മെഡിസിന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
ഹോമിയോ ബിരുദം നേടിയവര്‍ ഹോമിയോ മെഡിക്കല്‍ കൗണ്‍സിലിലും എംബിബിഎസ് ബിരുദധാരികള്‍ ആധുനിക വൈദ്യശാസ്ത്ര ശാഖയിലും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം .
ചികിത്സ നടത്തുന്ന സ്ഥലത്ത് സ്വന്തം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം .
ഇനി പാരമ്ബര്യ വൈദ്യന്‍
ഇത്തരക്കാര്‍ക്ക് ഒരിടത്തുനിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിയമമില്ല .
ഇനി സുപ്രീംകോടതി 2018 പറഞ്ഞതെന്ത്
അടിസ്ഥാന യോഗ്യത ഇല്ലാതെ ചികിത്സയുടെ ഏത് വിഭാഗത്തിലും പ്രാക്ടീസ് ചെയ്യുവാന്‍ ആര്‍ക്കും അവകാശമില്ല.
അതു മാത്രമല്ല സ്വന്തം വൈദ്യ ശാഖയില്‍ ചികിത്സിക്കാന്‍ മാത്രമേ അവകാശമുള്ളൂ
.വ്യാജ ചികിത്സകള്‍ നിരവധി മരണങ്ങള്‍ ഉണ്ടാക്കുന്നു എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇനി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍ ഇത്തരം വ്യാജ ചികിത്സകര്‍ക്ക് കൊലക്കയര്‍ തന്നെ നല്‍കണം .അറിയാത്ത ചികിത്സാ രീതി ഉപയോഗിച്ച് മനുഷ്യ ശരീരത്തെ നശിപ്പിക്കുന്നവന്‍ കൊലപാതകി തന്നെയാണ്.
കൊലക്കുറ്റത്തില്‍ കുറഞ്ഞ മറ്റൊന്നും അവര്‍ അര്‍ഹിക്കുന്നില്ല .
ഇന്ത്യ മഹാരാജ്യത്തെ നിയമങ്ങള്‍ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും സാധാരണ പൗരനും ഒരുപോലെ ബാധകം
ഡോ സുല്‍ഫി നൂഹു
Post Your Comments