അര്‍ക്കന്‍സാസ് : മരിച്ചതിനു ശേഷവും പിതാവിന്റെ ഫോണില്‍ നിന്ന് യുവതിയ്ക്ക് വരുന്ന സന്ദേശങ്ങള്‍ കണ്ട് ഞെട്ടി. യു.എസിലെ തെക്കന്‍ പ്രവിശ്യയിലാണ് എല്ലാവരേയും ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. 23 കാരിയായ യുവതിയ്ക്കാണ് അവളുടെ മരിച്ചു പോയ പിതാവിന്റെ പഴയ നമ്പറില്‍ നിന്നും സന്ദേശങ്ങള്‍ വരുന്നത്.
ചാസ്റ്റിറ്റി പെറ്റേഴ്‌സണ്‍ എന്ന യുവതിയ്ക്ക് അവളുടെ പിതാവിനെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഷ്ടമായത്. പിതാവ് മരിച്ച് നാലാം വര്‍ഷം എത്തുന്നതിന്റെ തലേദിവസമായിരുന്നു ചാസ്റ്റിറ്റിയ്ക്ക് അവളുട പിതാവിന്റെ പഴയ നമ്പറില്‍ നിന്നും സന്ദേശം വന്നത്. എന്നാല്‍ ഇതു കണ്ട യുവതിയ്ക്ക് അത്ഭുതമാകുകയും അവള്‍ തിരിച്ച് സന്ദേശം അയക്കുകയും ചെയ്തു.
ഇങ്ങനെയായിരുന്നു ആ സന്ദേശം ‘ഹായ് ഡാഡ് നാളെയാണ് എല്ലാവരേയും വിഷമത്തിലാക്കിയ ആ ദിവസം’. തുടര്‍ന്ന് അവള്‍ തനിയ്ക്ക് ഡിഗ്രി കിട്ടിയ ദിവസവും, തന്നെ പിടിപ്പെട്ട കാന്‍സറില്‍ നിന്നും മുക്തമായതു മൊക്കെ അവള്‍ സന്ദേശം അയച്ചു.
എന്നാല്‍ അവളെ അത്ഭുതപ്പെടുത്തിയാണ് ആ നമ്പറില്‍ നിന്നും അവള്‍ക്ക് മറുപടി വന്നത്. ഞാന്‍ നിങ്ങളുടെ അച്ഛനല്ല. എന്നാല്‍ നിങ്ങളുടെ സന്ദേശങ്ങള്‍ എനിയ്ക്ക് വന്നു. എന്റെ പേര് ബ്രാഡ് എന്നാണ്. 2014 ആഗസ്റ്റില്‍ ഒരു കാര്‍ അപകടത്തില്‍ എനിയ്ക്ക് എന്റെ മകളെ നഷ്ടമായി. എന്നാല്‍ സന്ദേശങ്ങള്‍ എന്നെ തളര്‍ത്താതെ പിടിച്ചു നിര്‍ത്തി. അതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുകയാണ്. ഞാന്‍ പാറ്റേഴ്‌സണിലൂടെ കാണുന്നത് ഒരു മാലാഖയായാണ് ഒപ്പം എന്റെ മകളായും.
കഴിഞ്ഞ ദിവസം ഈ സംഭവങ്ങളെ കുറിച്ചും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതം പാറ്റേഴസണ്‍ അവളുടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നിമിഷ നേരങ്ങള്‍ കൊണ്ടായിരുന്നു പോസ്റ്റ് വൈറലായത്. 2,65000 പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.
Post Your Comments