ന്യൂഡല്‍ഹി: വാളയാറിലെ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം വിവാദമായ സാഹചര്യത്തില്‍ ബാലാവകാശ കമ്മീഷനാണ് ഇടപെടുന്നത്. പ്രശ്‌നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂഖോ പറഞ്ഞു. നേരത്തെ കേസില്‍ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.
പോലീസ് അന്വേഷണത്തിലെ പാളിച്ചകളെക്കുറിച്ചും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതക്കുറവിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ പരിശോധിക്കും. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള പട്ടിക ജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആരോപണങ്ങള്‍ പരിശോധിക്കും. പ്രശ്‌നം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്.
ഡല്‍ഹി മലയാളിയായ പൊതു പ്രവര്ത്തകന് വിപിന്‍ കൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ പട്ടികജാതി കമ്മീഷന്റെ നടപടി.പോക്‌സോ കേസ് വനിത കമ്മിഷന്‍ കൈകാര്യം ചെയ്യേണ്ടതല്ല. കമ്മിഷനുമേല്‍ കുതിരകേറിയിട്ട് കാര്യമില്ലെന്നും സംഭവം ശേഷം സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയം ലഭിച്ചിരുന്നില്ലെന്നും കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.
Post Your Comments