വിജയവാഡയിലെ ഗണ്ണാവരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തെലുങ്കു ദേശം പാര്‍ട്ടി എംഎല്‍എ വല്ലഭനേനി വംശി രാജി വച്ചു. പാര്‍ട്ടിയുടെ 23 നിയമസഭാ അംഗങ്ങളിലൊരാളായ വല്ലഭനേനി വാംസി ഞായാറാഴ്ചയാണ് എംഎല്‍എ സ്ഥാനം ഉപേക്ഷിച്ചത്. കൃഷ്ണ ജില്ലയിലെ ഗന്ന വരാമില്‍ നിന്ന് മൂന്നാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വംശി രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന്‍ റെഡ്ഡിയെ സന്ദര്‍ശിച്ചിരുന്നു.
‘നിയമസഭാംഗം എന്ന നിലയില്‍ സമാനതകളില്ലാത്ത പൊതു സേവനം നടത്തിയതിന്റെ സംതൃപ്തി എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു നിയമസഭാംഗം ആയി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ചില സഹപ്രവര്‍ത്തകരും വൈ എസ് ആര്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന സര്‍ക്കാര്‍ ജിവനക്കാരും പക്ഷപാതപരമായി പെരുമാറുന്നതിനാല്‍ ഞാനും എന്റെ അനുനായികളും കുഴപ്പത്തിലാണെന്ന്’ ചന്ദ്രബാബു നായിഡുവിന് അയച്ച രാജി കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
നിയമസഭാംഗമായി തുടര്‍ന്നാല്‍ അവര്‍ എനിക്കു നേരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നും വംശി പറഞ്ഞു. മനസ്സാക്ഷി അംഗീകരിക്കാത്തനില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ എന്റെ അനുനായികളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിനായും എന്നെത്തന്നെ നിയന്ത്രിക്കുന്നതിനുമായി രാഷ്ട്രീയ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി വംശി കത്തില്‍ പറഞ്ഞു.
അതു കൊണ്ട് എംഎല്‍എ സ്ഥാനത്ത് നിന്നും ടിഡിപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വയ്ക്കുന്നതായി വംശി പറഞ്ഞു. വംശിയുടെ രാജി ചന്ദ്രബാബു നായിഡുവിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
Post Your Comments