കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണവില. വന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. ഒക്‌ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണ്ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടി, ഈ നിരക്കിലേക്ക് എത്തിയത്. വെള്ളിയാഴ്ച്ചക്ക് മുൻപ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നേരത്തെ ഇതായിരുന്നു ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.
ഒക്ടോബർ 15നു ശേഷം ഏഴു ദിവസം കഴിഞ്ഞു സ്വർണ വില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് പവനു 28,320 രൂപയും ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. ശേഷം രണ്ടു ദിവസം പഴയ നിരക്കിൽ എത്തിയ ശേഷമാണ് വെള്ളിയാഴ്ച വില വീണ്ടും കൂടിയത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില.
Also read : കരുതല്‍ ധനശേഖരത്തിലെ സ്വര്‍ണം വിറ്റതായുള്ള വാര്‍ത്തകള്‍: റിസർവ് ബാങ്ക് പ്രതികരണം ഇങ്ങനെ
Post Your Comments