Latest NewsKeralaIndia

തൃശൂരിൽ കശ്മീരിലെ ‘ഐ പി.എസ് ഓഫീസറുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അമ്മ’യെ പോലീസ് പൊക്കി; മകൻ ഒളിവിൽ

ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചമഞ്ഞ് അമ്മയും കശ്മീരിലെ ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് മകനും ചേര്‍ന്ന് ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍.

തൃശൂരിൽ കശ്മീരിലെ ഐ പി.എസ് ഓഫീസറുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു മകൻമകന്‍ വിപിന്‍ കാര്‍ത്തിക് ഐപിഎസ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചമഞ്ഞ് അമ്മയും കശ്മീരിലെ ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് മകനും ചേര്‍ന്ന് ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍. ഇതിന് പുറമെ സൗഹൃദം സ്ഥാപിച്ച് ബാങ്ക് മാനേജര്‍ അടക്കമുള്ളവരെയും പറ്റിച്ചു.തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍ ശ്യാമളയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ പിടിയിലായത്.

ഇവരുടെ മകന്‍ വിപിന്‍ കാര്‍ത്തിക് രക്ഷപ്പെട്ടു. വിപിന്‍ ഐപിഎസ് ഓഫീസര്‍ ചമഞ്ഞും, ശ്യാമള പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞുമാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് ബിലാത്തിക്കുളത്തെ വീട്ടില്‍ വെച്ചാണ് പോലീസ് ശ്യാമളയെ പിടികൂടിയത്. ഗുരുവായൂര്‍ ടെമ്പിള്‍ സിഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വിപിന്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ എസ്പിയാണെന്നും, ശ്യാമള അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണെന്നും പറഞ്ഞാണ് ബാങ്കുകളില്‍ ചെല്ലാറ്. യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോയും ബാങ്കില്‍ നല്‍കാറുണ്ട്.

സ്ഥിരമായി ഒരു പ്രദേശത്ത് താമസിക്കാത്ത ഇവര്‍ വീടുകള്‍ മാറുന്നതിന് അനുസരിച്ച് ആധാര്‍ കാര്‍ഡുകള്‍ മാറ്റി അക്കൗണ്ട് എടുത്താണ് തട്ടിപ്പ് നടത്താറെന്ന് പോലീസ് പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഐപിഎസ് ചമഞ്ഞു പലരുടേയും കേസുകളിൽ ശിപാര്‍ശയ്ക്കു സമീപിച്ചതിനെ തുടര്‍ന്നു സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണു അമ്മയുടേയും മകന്റെയും തട്ടിപ്പ് പുറത്തുവരുന്നത്. കാന്‍സര്‍ ചികിത്സയ്‌ക്കെന്ന പേരില്‍ ഗുരുവായൂര്‍ ഐഒബി മാനേജര്‍ സുധയുടെ 97 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

മകന്റെയും അമ്മയുടേയും സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഗുരുവായൂരിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ നല്‍കി 12 കാര്‍ വായ്പകളാണ് ഇവര്‍ തരപ്പെടുത്തിയത്. ബാങ്കുകളെ വിശ്വാസത്തിലെടുക്കാന്‍ മറ്റു ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങളും നല്‍കിയിരുന്നു. ലോണിലെടുത്ത കാറുകള്‍ പിന്നീട് വില്പന നടത്തുകയും കാര്‍ ലോണ്‍ അടച്ചുതീര്‍ത്തതായുള്ള വ്യാജ രേഖയുണ്ടാക്കി ആര്‍ടി ഓഫീസില്‍നിന്ന് ലോണ്‍ കാന്‍സലേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി.

12 കാറുകളും ഇവര്‍ വില്പന നടത്തിയെന്നാണു വിവരം.തിരുവങ്ങാട് ലോക്കല്‍ ഫണ്ട് ഓഫീസില്‍ പ്യൂണ്‍ ആയിരുന്നു ശ്യാമള. വ്യാജ സാലറി സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് വിപിനോടൊപ്പം ഗുരുവായൂരിലെ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.ഗുരുവായൂരിന് പുറമേ തിരുവനന്തപുരം, നാദാപുരം, തലശ്ശേരി, കോട്ടയം, കളമശ്ശേരി, എറണാകുളം, കൊയിലാണ്ടി എന്നിവിടങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button