Life Style

മൈഗ്രേന്‍ തടയാന്‍ വീട്ടില്‍ നിന്നും തന്നെ സ്വയം പ്രതിരോധിയ്ക്കാം

വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം.

പലപ്പോഴും മരുന്ന് കഴിച്ചാല്‍ പോലും തലവേദന നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകാറ്. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ മൈഗ്രേയ്ന്‍ എന്ന വില്ലനെ നിയന്ത്രിക്കാന്‍ സാധിക്കും. മൈഗ്രേന്‍ വരുന്നതിന് മുമ്‌ബേ തടയാനുളള ആറ് വഴികള്‍ നോക്കാം.

1. ഭക്ഷണക്രമം
ആഹാരവും മൈഗ്രേന് ഒരു ഘടകമാണ്. ചില ഭക്ഷണങ്ങള്‍ തലവേദനയുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചോക്ലേറ്റ് , റെഡ് വൈന്‍, ചീസ്, പ്രോസസ് ചെയ്ത മാംസം എന്നിവ ഒഴിവാക്കുക. ഏതെങ്കിലും ആഹാരം കഴിക്കുമ്പോള്‍ തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

2. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുക

സ്ത്രീകളില്‍ ആര്‍ത്തവസമയത്ത് മൈഗ്രേന്‍ അസഹ്യമായേക്കാം. ആര്‍ത്തവ കാലത്ത് എപ്പോഴും ഇത് സംഭവിക്കാം. ആര്‍ത്തവകാലം അടുക്കാറാകുമ്പോള്‍ ഓര്‍ത്തുവെച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുക.

3. കാലാവസ്ഥ

കാലാവസ്ഥയും മൈഗ്രേന് കാരണമാകാം. അമിതമായ ചൂട്, തണുപ്പ്, മഴ ഇവയൊക്കെ കാരണമാകാം.

4. വെളളം ധാരാളം കുടിക്കുക
ശരീരത്തില്‍ വെളളത്തിന്റെ അളവ് കുറഞ്ഞാലും മൈഗ്രേന്‍ വരാം. അതിനാല്‍ വെളളം ധാരാളം കുടിക്കുക.

5. സമ്മര്‍ദം കുറക്കുക

മാനസികസമ്മര്‍ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നന്നായി ഉറങ്ങുക. മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button