Latest NewsKeralaNews

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും

കൂടത്തായി: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യും. ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി തിരുവമ്പാടി സിഐ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. അടുത്ത ദിവസം ജോളിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ആല്‍ഫൈന് നല്‍കിയ ബ്രഡില്‍ സയനൈഡ് പുരട്ടിയെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അടുത്ത ദിവസങ്ങളില്‍ നടക്കും.

Read also: കൂടത്തായി കൊലപാതകകേസില്‍ അന്വേഷണസംഘത്തിനു മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിയുടെ പിതാവും സഹോദരങ്ങളും

അതേസമയം ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസില്‍ ജോളി നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button