കിഷ്ത്വാര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹുദ്ദീനില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരരെ പിടിച്ചു നല്കിയാല് 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കിഷ്ത്വാര്‍ ജില്ലാ പോലീസ്. ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍ കിഷ്ത്വാര്‍ ജില്ലയിലും മറ്റു പ്രദേശങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭീകരന്മാരെ കുറിച്ചുളള വിവരം ജില്ലയില്‍ പ്രചരിപ്പിക്കാനും എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കാനും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പോലീസിന്റെ സുരക്ഷ ഇവര്‍ക്ക് ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനോടെയോ അല്ലാതെയോ പിടിച്ചു നല്‍കാനാണ് പോലീസിന്റെ അറിയിപ്പ്.
ഭീകരര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് എറിഞ്ഞു: 19 പേര്‍ക്ക് പരിക്ക്
ജഹാഗീര്‍ സരൂരി എന്ന പേരില്‍ കശ്മീരില്‍ അറിയപ്പെടുന്ന ഭീകരന് മൊഹമ്മദ് അമിന്‍ എലിയാസിനേയും രണ്ടു കൂട്ടാളികളേയും പിടിച്ചു നല്‍കാനാണ് പോലീസിന്റെ അറിയിപ്പ്. സരൂരിക്ക് 15 ലക്ഷവും, റിയാസ് അഹമ്മദ്, മുദസിര്‍ ഹുസൈന് എന്നിവര്‍ക്ക് 7.5 ലക്ഷം രൂപ വീതവുമാണ് വിലയിട്ടത്.ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം.
Post Your Comments