വിദേശ നിക്ഷേപകര്‍ ഒക്ടോബറില്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 3,800 കോടി രൂപ. ഡെപ്പോസിറ്ററികളില്‍നിന്ന് ലഭിക്കുന്ന ഡാറ്റ പ്രകാരം 3,769.56 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.ഡെറ്റിലാകട്ടെ 58.4 കോടി രൂപയും ഇവര്‍ നിക്ഷേപം നടത്തി.
ഇതുപ്രകാരം ഈമാസം വെള്ളിയാഴ്ചവരെ 3,827.9 കോടി രൂപയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ മൊത്തം നിക്ഷേപം.രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്.
കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
രാജ്യത്തെ ജിഡിപി കുറയുമെന്ന് ആര്‍ബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകര്‍ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി.തുടര്‍ച്ചയായി ഇത് രണ്ടാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ കാര്യമായ നിക്ഷേപം നടത്തുന്നത്.
Post Your Comments