ചാത്തന്നൂര്‍ : വീടിനുള്ളിലെ ശുചിമുറിയില്‍ എലിയെ പിടിയ്ക്കാന്‍ കയറിയ ദമ്പതികള്‍ കതക് അടഞ്ഞ് ഉള്ളില്‍ കുടുങ്ങി. നിലവിളിച്ചെങ്കിലും രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. പിന്നട് പൊലീസെത്തി ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു. ചാത്തന്നൂര്‍ ഊറാംവിള ഓഡിറ്റോറിയത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ ആറിനാണ് സംഭവം.
ദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ വീടിനുള്ളില്‍ കയറിയ എലി ശുചിമുറിയിലേയ്ക്ക് കയറിയപ്പോള്‍ ഇരുവരും കയറി വാതിലടച്ചു. എന്നാല്‍ എലിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് വാതില്‍ തുറക്കാനാതെ അതിനുള്ളില്‍ കുടുങ്ങിയത്. വീടിന്റെ താഴത്തെ നിലയിലെ ശുചിമുറിയാലായിരുന്നു സംംഭവം.
ഇരുവരും വെന്റിലേഷന് വഴി രക്ഷിയ്ക്കണേ എന്ന് വിളിച്ചെങ്കിലും ആരും കേട്ടില്ല. പിന്നീട് ഇരുവരുടേയും നിലവിളി സമീപത്തെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ശുചിമുറിയുടെ വെന്റിലേന് വഴി പൊലീസ് ചുറ്റിക എടുത്തുകൊടുത്ത് അത് ഉപയോഗിച്ചാണ് ശുചിമുറിയുടെ വാതില്‍ തുറക്കാനായത്.
Post Your Comments