Latest NewsUAENewsGulf

ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : കാരണമിതാണ്

ദുബായ് : ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ദുബായ് ടാക്സി കോർപറേഷനും(ഡിടിസി) ഫെസ്റ്റിവൽ പാർക്കുമായി ചേർന്ന് കുറഞ്ഞ നിരക്കിൽ ടാക്സി സൗകര്യം ലഭ്യമാക്കുവാൻ തീരുമാനിച്ചു. ഇതു സമ്പന്ധിച്ച പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഇതോടെ ഈ ഗ്ലോബൽ വില്ലേജിലേക്ക് എത്തുന്ന സന്ദർശകർക്ക് ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി) ആപ്പ് വഴി ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ ടാക്സി, ലിമോ, ബസ് സർവീസുകൾ ഉപയോഗിക്കാൻ സാധിക്കും. പുതിയ സീസൺ ആരംഭിക്കുന്ന ഒക്ടോബർ 29മുതൽ പ്രത്യേക നിരക്കുകൾ പ്രാബല്യത്തിൽ വരും.

ഗ്ലോബൽ വില്ലേജ് സന്ദർശകർക്ക് മാത്രമായി സാധാരണ ടാക്സി, ഫാമിലി ടാക്സി തുടങ്ങിയ ഗതാഗത സേവനങ്ങൾ എത്തിക്കാൻ ഡിടിസിക്ക് കരാർ വ്യവസ്ഥ ചെയ്യുന്നു.ഡി‌ടി‌സി നടത്തുന്ന ബസ് സർവീസ് വഴി അസംബ്ലി ഏരിയകളിൽ‌ നിന്നും ഗ്ലോബൽ‌ വില്ലേജിലെ എൻ‌ട്രി പോയിൻറുകളിലേക്ക് സന്ദർശകർക്ക് എത്താനുള്ള സൗകര്യം ആപ്പ് നൽകുന്നുവെന്നും ഡിടിസി സിഇഒ ഡോ. യൂസഫ് അൽ അലി പറഞ്ഞു.

Also read : ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ദേശീയ ഗാനവുമായി ദുബായ് പോലീസ്; വീഡിയോ വൈറലാകുന്നു

ഫെസ്റ്റിവൽ പാർക്കിലെ പുതിയ സീസൺ കൂടുതൽ മെച്ചപ്പെട്ട രീതിയിലാകുമെന്ന് ഗ്ലോബൽ വില്ലേജ് സിഇഒ ബദർ അൻവാഹി പറഞ്ഞു. സന്ദർശകർക്ക് മികച്ച സൗകര്യം ഒരുക്കുക, ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കാനുള്ള സമയം കുറയ്ക്കുക, പാർക്കിംഗ് വാഹനങ്ങളുമായി ബന്ധപ്പെട്ട സമയം ലാഭിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അൻവാഹി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button