കോന്നി: ഉപതെരഞ്ഞെടുപ്പില്‍ കേരളം കണ്ട ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു കോന്നിയില്‍ നടന്നത്. 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്റെ വിജയവും കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയങ്ങളും ഏറെ ചര്‍ച്ചയായി. എന്നാല്‍ ആ വിജയാഘോഷങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതെ പോയ ഒന്നുണ്ട്. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തുണയാകുമെന്ന് പ്രതീക്ഷിച്ച് ഒടുവില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും സുരേന്ദ്രന്‍ ബിജെപിക്ക് മറ്റൊരു പ്രതീക്ഷ നല്‍കിയാണ് മടങ്ങിയത്. ഇടത് കോട്ടയായിരുന്ന മൂന്ന് പഞ്ചായത്തുകള്‍ സുരേന്ദ്രനൊപ്പം നിന്നു എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.
കോന്നിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണക്കുകള്‍. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ കടന്നുകയറിയ സുരേന്ദ്രന്‍ കോണ്‍ഗ്രസ് പാളയത്തില്‍ വലിയ വിള്ളലാണുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സുരേന്ദ്രന്‍ 41 ബൂത്തുകളില്‍ സുരേന്ദ്രന്‍ ഒന്നമാതെത്തിയതായാണ് കണക്കുകള്‍. 54 ബൂത്തുകളിലാകട്ടെ രണ്ടാമതെത്താനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞുവെന്നത് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
ALSO READ : ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുൽ; കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും
3 പഞ്ചായത്തില്‍ ഇത്തവണ സുരേന്ദ്രനിലൂടെ ബിജെപി ഒന്നാം സ്ഥാനത്തെത്തി. മലയാലപ്പുഴ, ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലാണ് വോട്ടുനിലയില്‍ സുരേന്ദ്രന്‍ വന്‍ മുന്നേറ്റം നടത്തിയത്. മലയാലപ്പുഴ, കലഞ്ഞൂര്‍, അരുവാപ്പുലം, വള്ളിക്കോട് പഞ്ചായത്തുകളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഒന്നാമതെത്തിയിരുന്നു. തണ്ണിത്തോട് പഞ്ചായത്തില് രണ്ടാം സ്ഥാനത്തും ബിജെപി ഉണ്ടായിരുന്നു. ഇത്തവണ അരുവാപ്പുലത്തിന് പകരം ബിജെപി പിടിച്ചത് ഏനാദിമംഗലം പഞ്ചായത്താണെന്നുമാത്രം. 2016ല്‍ 828 വോട്ടിനും 2019 ല്‍ 540 വോട്ടിനും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്തായിരുന്നു ഏനാദിമംഗലം.
സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലം. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസത്തെ പൊതുസമ്മേളനത്തിനായി കോന്നിയിലെത്തിയപ്പോള്‍ പങ്കെടുത്ത പൊതുസമ്മേളനവും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് സിപിഎമ്മിന് ഏറെ പ്രതീക്ഷയുള്ള പഞ്ചായത്തായിരുന്നു ഇത്. അതേസമയം ചിറ്റാര്‍ സീതത്തോട് അടക്കം ഇടത് ശക്തികേന്ദ്രങ്ങളില്‍ സുരേന്ദ്രന് പച്ചപിടിക്കാനായില്ലെന്നത് സിപിഎമ്മിന് സന്തോഷം നല്‍കുന്നതാണ്.
ALSO READ: കോൺഗ്രസ് പിന്തുണയിൽ സി പി എമ്മിന് പഞ്ചായത്ത് ഭരണം
എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ അടിപതറിയത് കോണ്‍ഗ്രസിനാണ്. അടൂര്‍ പ്രകാശിലൂടെ വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന മണ്ഡലം കൈവിട്ടു പോയതിനൊപ്പം പല മേഖലകളിലും കോണ്‍ഗ്രസ് ബിജെപിക്ക് പിന്നിലായതും വന്‍ തിരിച്ചടിയായി. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപി ഒന്നാമതോ രണ്ടാമതോ ആണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. പ്രമാടം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇവിടെ മോഹന്‍ രാജ് മൂന്നാം സ്ഥാനത്താണ്. 353 വോട്ട് ഇടത് സ്ഥാനാര്‍ത്ഥി നേടിയെടുത്തപ്പോള്‍ മോഹന്‍രാജിന് കിട്ടിയത് 145 വോട്ട് മാത്രമാണ്. പ്രമാടം പഞ്ചായത്തിലെ എട്ട് ബൂത്തില്‍ കെ സുരേന്ദ്രനാണ് മുന്നിലെത്തിയത്.
Post Your Comments