
കോഴിക്കോട്: കൂടത്തായി കൊലപാതകകേസില്‍ ജോളിയെ കുറിച്ചും ജോളി പറഞ്ഞ കാര്യങ്ങളെ കുറിച്ചും ചില വെളിപ്പെടുത്തലുകളുമായി ജോളിയുടെ പിതാവും സഹോദരങ്ങളും.
കൂടത്തായി കുടുംബാംഗങ്ങളുടെ മരണത്തെ കുറിച്ചുള്ള സംശയമുന തന്നിലേക്കു നീളുകയും കല്ലറ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ താന്‍ പിടിക്കപ്പെടും എന്നുറപ്പായതോടെ പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരെയും താന്‍ കൊലപ്പെടുത്തിയ സംഭവം ജോളി പറഞ്ഞെന്നാണു വെളിപ്പെടുത്തല്‍.
Read Also : ജോളി സുഹൃത്തിന് നല്‍കിയത് സിലിയുടെയും അന്നമ്മയുടെയും സ്വര്‍ണം; 45 പവന് തട്ടിയെടുത്തതായി സൂചന
കൊലപാതകങ്ങളെകുറിച്ച് ജോളി പറഞ്ഞതോടെ താന്‍ ഞെട്ടിയതായും മോളുടെ ഭാവിയോര്‍ത്തു താന്‍ ഇതു പുറത്തുപറഞ്ഞില്ലെന്നും പിതാവ് ജോസഫ് ഞായറാഴ്ച ഡിവൈഎസ്പി ആര്. ഹരിദാസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വെളിപ്പെടുത്തല്‍ കഴിഞ്ഞു ദിവസങ്ങള്‍ക്കം തന്നെ കേസില്‍ ജോളിയെ പോലീസ് അറസറ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു.
ജോളിയുടെ സഹോദരങ്ങളും ഇക്കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണസംഘത്തോടു വെളിപ്പെടുത്തി. താന്‍ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ബന്ധുക്കളില്‍നിന്നു സഹായം പ്രതീക്ഷിച്ചായിരുന്നു ജോളിയുടെ വെളിപ്പെടുത്തലെന്നും അവര്‍ പറഞ്ഞു. കേസില്‍ വളരെ നിര്‍ണായകമായേക്കാവുന്ന മൊഴിയാണു ജോളിയുടെ ബന്ധുക്കളില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
Post Your Comments