കൊച്ചി: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവില്‍ സര്‍വീസില്‍ ഒബിസി ക്വാട്ട ലഭിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ തെളിവെടുപ്പ് ആരംഭിച്ചു. വടക്കന്‍ ജില്ലയിലെ സബ് കളക്ടറായ എറണാകുളം സ്വദേശിക്കെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരാണു അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.
സബ് കളക്ടര്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണു പരാതിക്കാരന്റെ ആരോപണം. പരാതിയില്‍ ഇത് സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തി വരികയാണ്. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം സബ് കളക്ടറെ തെളിവെടുപ്പിന് വിളിച്ചു വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പരാതിക്കാരനും കണയന്നൂര്‍ തഹസില്‍ദാറും വെള്ളിയാഴ്ച മൊഴി നല്‍കാനെത്തിയെന്നും ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments