Latest NewsIndiaNews

ജമ്മുകശ്മീര്‍ ജനതയ്ക്ക് ഇത് വളരെ പ്രത്യേകതയുള്ള ദീപാവലി, ഇരട്ടപൗരത്വം മൂലമുള്ള പ്രശ്നങ്ങൾക്ക് അന്ത്യമായി; പ്രതികരണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജനതയ്ക്ക് ഇത് വളരെ പ്രത്യേകതയുള്ള ദീപാവലിയാണെന്നും, അവർ നേരിട്ടിരുന്ന ഇരട്ടപൗരത്വം മൂലമുള്ള പ്രശ്നങ്ങൾക്ക് അന്ത്യമായെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ജമ്മുകശ്മീര്‍ ഇന്ത്യയുമായി പൂര്‍ണമായും സംയോജിച്ചിരിക്കുന്നതിനാല്‍ അവിടുത്തെ ജനത നേരിട്ടിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:  ആരോഗ്യസർവ്വകലാശാല വിസി സ്ഥാനത്തേക്ക് സർക്കാർ നൽകിയ പേര് ഗവർണർ വെട്ടി

ജനാധിപത്യപരമായ രീതിയിലാണ് ആര്‍ട്ടിക്കിള്‍ 370 നെ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ ജനതയുടെ ക്ഷേമത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. അതുപോലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങള്‍ക്കോ വേണ്ടിയല്ല ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഓഗസ്റ്റ് 5 നാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയത്.

ALSO READ:  ജയില്‍ മോചിതനായി തിരിച്ചെത്തിയ ശിവകുമാറിന്‌ ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button